കണ്ണൂരില്‍ റബര്‍ തോട്ടത്തില്‍ നിന്ന് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയ സംഭവം ; വിശദ പരിശോധനയ്ക്ക് പുരാവസ്തു വകുപ്പ്

കണ്ണൂര്‍ ചെങ്ങളായിയില്‍ റബര്‍ തോട്ടത്തില്‍ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്.

17 മുത്തുമണികള്‍,13 സ്വര്‍ണപതക്കങ്ങള്‍, കാശി മാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്. മണ്ണില്‍ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികള്‍ കരുതിയത്. ലഭിച്ച വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കി. ഇവ സ്വര്‍ണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *