ചെങ്ങളായില്‍ നിന്നും കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള വസ്തുക്കളാണെന്ന് പുരാവസ്തു വകുപ്പ്. ഇതില്‍ ഇന്‍ഡോ ഫ്രഞ്ച് നാണയവും വീരരീയന്‍ പണവും ഉള്‍പ്പെടുന്നുണ്ട്.ആഭരണങ്ങളാക്കി മാറ്റിയത് വെനീസിലെ മൂന്ന പ്രഭുക്കന്മാരുടെ സ്വര്‍ണനാണയങ്ങളാണ്.
ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടില്‍ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. ആര്‍ക്കിയോളജി വകുപ്പ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.
പരിപ്പായിയില്‍ പി.പി. താജുദ്ദീന്റെ റബ്ബര്‍ത്തോട്ടത്തിലാണ് നിധിശേഖരം കണ്ടെത്തിയത്.19 മുത്തുമണി, 14 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് കണ്ടുകിട്ടിയത്.