നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ഞാവല്‍പ്പഴം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഞാവല്‍പ്പഴം.
ഞാവല്‍പ്പഴം കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഞാവല്‍പ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര പ്രശ്നങ്ങള്‍ തടയാനും സഹായിക്കും. പ്രീബയോട്ടിക് ആയതിനാല്‍ ഞാവല്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവല്പ്പഴത്തിന് ഗ്ലൈസെമിക് ഇൻഡെക്സും കുറവാണ്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും അയേണും ധാരാളം അടങ്ങിയ ഞാവല്‍പ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. പൊട്ടാസ്യവും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഞാവല്‍പ്പഴം രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.