കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി അറസ്റ്റില്‍

കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പിടിയിലായി.

തേവലക്കര പാലയ്ക്കല്‍ കാർത്തികയില്‍ സനല്‍ കണ്ണൻ (28) ആണ് തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. തേവലക്കര സ്വദേശി ഷംനാദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പോലീസ് നടപടി. സംഭവത്തില്‍ ഒന്നാം പ്രതിയായ അൻസാരിയെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. മേയ് ആറിന് രാത്രി പാലയ്ക്കലുള്ള ബന്ധുവീടിനു സമീപം നില്‍ക്കുകയായിരുന്ന ഷംനാദിന്‍റെ കണ്ണില്‍ മുളക് സ്‌പ്രേ അടിച്ചശേഷം ഇരുവരും ചേർന്ന് വാളുകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒളിവില്‍പ്പോയ സനല്‍കുമാറിനെ തെക്കുംഭാഗം പോലീസ് സാഹസികമായാണ് കണ്ണൂരില്‍നിന്നു പിടികൂടിയത്.തെക്കുംഭാഗം ഇൻസ്പെക്ടർ പ്രസാദിന്‍റെ നേതൃത്വത്തില്‍ സി.പി.ഒ.മാരായ അനീഷ്, ഹരീഷ്, അഫ്സല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *