കണക്ഷൻ ഇല്ലാതെ വാട്ടര്‍ ബില്‍, തുക കണ്ട് കിളിപോയി അപേക്ഷകൻ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ആലപ്പുഴ: വാട്ടർ കണക്ഷന് അപേക്ഷ നല്‍കി എഗ്രിമെന്റ് മാത്രം വെച്ച അപേക്ഷകന് ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല്.തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി എന്നയാള്‍ക്കാണ് ഉപയോഗത്തില്‍ ഇല്ലാത്ത വാട്ടർ കണക്ഷന് ബില്‍ ലഭിച്ചത്. അപേക്ഷകന് 10,308 രൂപ ബില്‍ നല്‍കിയ സംഭവത്തില്‍ മന്ത്രി സജി ചെറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കരുതലും കൈത്താങ്ങും അദാലത്തില്‍ കുഞ്ഞുമോൻ നല്‍കിയ പരാതിയിന്മേല്‍ ആണ് നടപടി. നിലവില്‍ വാട്ടർ കണക്ഷന് നല്‍കിയ അപേക്ഷയിന്മേല്‍ എഗ്രിമെന്റ് നടപടികള്‍ പൂർത്തിയാക്കി. എന്നാല്‍ കണക്ഷൻ എത്തുന്നതിന് മുമ്ബ് തന്നെ എത്തിയ ഭീമമായ ബില്‍ അപേക്ഷകനെ കുഴക്കിയെന്ന് പരാതിയില്‍ പറയുന്നു. വിഷയം പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന് കണ്ടെത്തി. ഈ നടപടിയിന്മേല്‍ അന്വേഷണം നടത്തി തെറ്റായ ബില്‍ നല്‍കിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കാനും വാട്ടർ അതോറിറ്റി ബില്‍ അടയ്ക്കാൻ ആവശ്യപ്പെട്ട് പരാതിക്കാരന് നല്‍കിയ നോട്ടിസിലെ മുഴുവൻ തുകയും ഒഴിവാക്കി നല്‍കാനും ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *