അങ്ങാടിയില്‍ കടയുടമയെ മർദിച്ച് പണം കവർന്ന കേസിലെ പ്രതിയുമായി പൊന്നാനി പൊലീസ് തെളിവെടുപ്പ് നടത്തി.
ജൂണ്‍ 27ന് പൊന്നാനി അങ്ങാടിയിലെ ബെഡ് എംപോറിയം കടയുടമ നാസറിനെ മർദിച്ച കേസില്‍ റിമാൻഡിലായിരുന്ന പ്രതി അഴീക്കല്‍ സ്വദേശി പൊക്കിന്റകത്ത് മുഖ്താറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. 27ന് മദ്യപിച്ചെത്തിയ മുഖ്താർ നാസറിനോട് പണം ആവശ്യപ്പെടുകയും പണം നല്‍കാൻ തയാറാവാത്തതിനെത്തുടർന്ന് പ്രതി കടയുടമയെ മർദിച്ച് നാസറിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയുമായി കടന്ന് കളയുകയുമായിരുന്നു. അക്രമത്തില്‍ തുടയെല്ല് പൊട്ടിയ നാസറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാള്‍ കോടതിയില്‍ ഹാജരാവുകയും റിമാന്റിലാവുകയുമായിരുന്നു.