ഫ്രഞ്ച് ലീഗ് 1 വമ്ബന്മാർ ആയ ഒളിമ്ബിക് ലിയോണ്‍ കടുത്ത പ്രതിസന്ധിയില്‍. ക്ലബിനെ നിലവില്‍ താല്‍ക്കാലികമായി രണ്ടാം ഡിവിഷൻ ആയ ഫ്രഞ്ച് ലീഗ് 2 ലേക്ക് തരം താഴ്ത്തിയത് ആയി ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷൻ അറിയിച്ചു.
ഇത് കൂടാതെ ക്ലബിന് ട്രാൻസ്ഫർ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
2024-25 സീസണ്‍ കഴിഞ്ഞാല്‍ നിലവിലുള്ള കടം വീട്ടാൻ ആയില്ലെങ്കില്‍ ലിയോണ്‍ തരം താഴ്ത്തല്‍ നേരിടും. നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഉള്ള ലിയോണിന്റെ കടം 500 മില്യണ്‍ യൂറോയില്‍ അധികമാണ് എന്നാണ് റിപ്പോർട്ട്. നേരത്തെ ബോർഡോ നാലാം ഡിവിഷനിലേക്ക് തരം താഴ്ത്തല്‍ നേരിട്ടത് സമാനമായ രീതിയില്‍ ആയിരുന്നു. നിലവില്‍ കടം വീട്ടാൻ ആയില്ലെങ്കില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ വമ്ബന്മാരുടെ ഭാവി തന്നെ പ്രതിസന്ധിയില്‍ ആവും എന്നുറപ്പാണ്.