കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍. ചേർത്തലയില്‍ നിന്നുമാണ് അറസ്റ്റിലായത്. ചേർത്തല മരുത്തോർവട്ടം മംഗലശ്ശേരി വീട്ടില്‍ മെല്‍വിൻ (26), മുഹമ്മ തെരേസ ഭവനില്‍ ഷാരോൻ (26) എന്നിവരാണ് അറസ്റ്റിലായത്.
മെല്‍വിനില്‍നിന്ന് 25 ഗ്രാം കഞ്ചാവും ഷാരോണില്‍നിന്ന് 20 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. ചേർത്തല, മുഹമ്മ പോലീസ് സ്റ്റേഷൻ പരിധിയില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർത്തല എ.എസ്.പി. സ്ക്വാഡും ചേർത്തല, മുഹമ്മ പോലീസും ചേർന്നായിരുന്നു പരിശോധന.
ക്രിസ്‌മസ്-പുതുവത്സരം പ്രമാണിച്ച് വില്‍പ്പനയ്ക്കായി വീട്ടില്‍ സുക്ഷിച്ചിരുന്ന ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.