വമ്ബന്‍ ഹൈപ്പിലെത്തിയ ബിഗ് ബജറ്റ് സിനിമയായ കങ്കുവ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞതിന്റെ നിരാശയിലാണ് സൂര്യ ആരാധകര്‍.
ഒരുക്കാലത്ത് ബോക്‌സോഫീസില്‍ വലിയ തരംഗങ്ങള്‍ തീര്‍ത്ത സൂര്യയുടെ സിനിമ മുടക്ക് മുതല്‍ പോലും നേടാനാവാതെ കിതയ്ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് സൂര്യയെ നായകനാക്കി ചെയ്യാനിരുന്ന എപ്പിക് സിനിമയായ കര്‍ണ്ണ താത്കാലികമായി റദ്ദാക്കപ്പെട്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
350 കോടി ബജറ്റിലായിരുന്നു കര്‍ണ്ണ പ്ലാന്‍ ചെയ്തിരുന്നതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. രംഗ് ദേ ബസന്തി, ദില്ലി 6 സിനിമകളുടെ സംവിധായകനായ രാകേഷ് ഓം പ്രകാശ് മെഹ്‌റയാണ് സിനിമ സംവിധാനം ചെയ്യാനിരുന്നത്. 2 ഭാഗങ്ങളായുള്ള പ്രൊജക്ടായാണ് സിനിമ ഒരുക്കാനിരുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി ചെയ്യാനിരുന്ന സിനിമയില്‍ ജാന്‍വികപൂറാകും ദ്രൗപതിയായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.