സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവക്കായി കാത്തിരിക്കുകയാണ് ആരാധകർ. ത്രീഡിയായിട്ട് ഒരുക്കുന്ന കങ്കുവയിലെ ഗാനം പുറത്തുവിടുന്നുവെന്ന് പ്രഖ്യാപിച്ച വീഡിയോയില്‍ സൂര്യയും സിരുത്തൈ ശിവയും എത്തിയതാണ് ആരാധകർക്കിടയില്‍ ഇപ്പോള്‍ ഏറെ സന്തോഷം നല്‍കുന്ന കാര്യം.
കങ്കുവയിലെ ആദ്യ ഗാനം 23ന് പുറത്തുവിടുമെന്ന് വീഡിയോയില്‍ പറയുന്നത്. അതേസമയം കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് പുറത്തുവിടുന്ന വിവരം.കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാണ് ചിത്രീകരിച്ചതെന്നാണ് സൂചന. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈം വീഡിയോയാണ് കങ്കുവയുടെ ഒടിടി റൈറ്റ്സ്‍ നേടിയത്.
അതേസമയം ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. നേരത്തെ പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു താരം പറഞ്ഞിരുന്നു.