ഓര്‍മ്മതകരാറ് അല്ലെങ്കില്‍ ഓര്‍മ്മക്കുറവ് പലര്‍ക്കും ഒരു പ്രശ്‌നമാണ്. പ്രായത്തിനനുസരിച്ച് അവ വഷളായേക്കാം.
എന്നാല്‍ ചെറുപ്പക്കാരെയും ഓര്‍മ്മപ്രശ്‌നങ്ങള്‍ ബാധിച്ചേക്കാം. ഓര്‍മ്മത്തകരാറ് ചിലപ്പോള്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളുമാകാം. എന്നാല്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്ക് പരിഹാരമായ ചില ആയുര്‍വേദ കൂട്ടുകളുണ്ട്. നിങ്ങള്‍ക്ക് ഓര്‍മ്മതകരാറ് ഉണ്ടെങ്കില്‍, അത് പരിഹരിക്കാന്‍ ആയുര്‍വേദത്തിന് കഴിഞ്ഞേക്കും. നിരവധി രോഗങ്ങള്‍ ഭേദമാക്കാന്‍ ആയുര്‍വേദം പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിക്കുന്നു. മെമ്മറി പ്രശ്നങ്ങള്‍, ഏകാഗ്രതക്കുറവ്, സമൃതിനാശം എന്നിവ പരിഹരിക്കാനായി ആയുര്‍വ്വേദം പറയുന്ന ചില വഴികള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.
ബ്രഹ്‌മി
മിക്കവാറും എല്ലാ ആയുര്‍വേദ പാഠങ്ങളിലും പ്രതിപാദിക്കുന്ന ഒന്നാണ് ബ്രഹ്‌മി. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ പേരുകേട്ടതാണ് ഈ അത്ഭുതകരമായ സസ്യം. ഒരു ബ്രെയിന്‍ ടോണിക്ക് ആയി ഇത് പല ആയുര്‍വേദ കൂട്ടുകളിലും ശുപാര്‍ശ ചെയ്യുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഏതൊരു ആയുര്‍വേദ ടോണിക്കിലെയും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ബ്രഹ്‌മി. സമ്മര്‍ദ്ദവും ഉത്കണ്ഠ ഒഴിവാക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ആയുര്‍വേദത്തില്‍ ബ്രഹ്‌മിക്ക് വളരെയധികം സ്ഥാനമുണ്ട്. അതേസമയം, നാഡി സെല്‍ ഡെന്‍ഡ്രൈറ്റുകളുടെ നീളം വര്‍ധിപ്പിക്കുന്നതിലൂടെ ഇത് ഓര്‍മ്മ, പഠനം, മറ്റ് മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നേരിട്ട് പ്രോത്സാഹിപ്പിക്കുന്നു.
ശംഖുപുഷ്പം
ആയുര്‍വേദ ഔഷധങ്ങളിലെ വിലയേറിയ മറ്റൊരു സസ്യമാണ് ശംഖുപുഷ്പം. ബ്രഹ്‌മിയെപ്പോലെ, മനസ്സിനെ ശാന്തമാക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. ശംഖുപുഷ്പം നിങ്ങളുടെ സമ്മര്‍ദ്ദം, പിരിമുറുക്കം, ഉത്കണ്ഠ എന്നിവ കുറയ്ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. ഇത് ഏകാഗ്രതയും ഫോക്കസും മെച്ചപ്പെടുത്തുന്നു, മാനസിക സംഘര്‍ഷവും അശ്രദ്ധയും കുറയ്ക്കുന്നു. ആരോഗ്യകരമായ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉറക്കത്തിന്റെ പ്രാധാന്യം വളരെയധികമാണെന്ന് ആയുര്‍വേദം പറയുന്നു. മെച്ചപ്പെട്ട ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും പേരുകേട്ടതാണ് ശംഖുപുഷ്പം.
അശ്വഗന്ധ
ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുള്ള മറ്റൊരു സസ്യമാണ് അശ്വഗന്ധ. പ്രകൃതിദത്ത ബോഡിബില്‍ഡിംഗ് അല്ലെങ്കില്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എന്ന നിലയില്‍ ഇത് വളരെ പ്രസിദ്ധമാണ്. ആയുര്‍വേദ കൂട്ടുകളില്‍ അശ്വഗന്ധ ഒരു സൂപ്പര്‍ സസ്യമാണ്, മാത്രമല്ല തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇതിന് ഗുണങ്ങളുണ്ട്. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നല്‍കാനുള്ള കഴിവ് ഇതിനുണ്ട്. തലച്ചോറിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ തലച്ചോറിന്റെ പ്രവര്‍ത്തനം സംരക്ഷിക്കുന്നതിനും പേരുകേട്ട സസ്യമാണ് അശ്വഗന്ധ. ഇത് മെമ്മറിയും ഫോക്കസും ശക്തിപ്പെടുത്തുക മാത്രമല്ല, മസ്തിഷ്‌ക രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ധ്യാനം
മറ്റ് ചികിത്സാ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആയുര്‍വേദം മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് യഥാര്‍ത്ഥത്തില്‍ ആയുര്‍വേദ ജീവിതശൈലിയുടെ ഭാഗമാണ്. ആയുര്‍വേദം സമഗ്രമായ ഒരു സമീപനമാണ് പിന്തുടരുന്നത്. ഇത് ജീവിതശൈലി മാറ്റങ്ങളുടെ ആവശ്യകതയെയും ഊന്നിപ്പറയുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നതും മതിയായ ഉറക്കവും നല്ല ഓര്‍മ്മശക്തിയും ഏകാഗ്രതയും നേടാനായി ആയുര്‍വേദം പറയുന്ന മരുന്നാണ് ധ്യാനം. ഇത് തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഉപകാരപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. കാശ് ചെലവില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെയും ധ്യാനം പരിശീലിക്കാന്‍ കഴിയും. ധ്യാനം വളരെ ഫലപ്രദമാണ്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ പാശ്ചാത്യ വൈദ്യശാസ്ത്രത്തിലെ ഒരു ചികിത്സാ ഉപാധിയായി ഉപയോഗിക്കുന്നു. മനസ്സിനെ ശാന്തമാക്കുന്നതിനും എന്‍ഡോര്‍ഫിന്‍ സ്രവണം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു മാര്‍ഗമാണ് യോഗ.
പഞ്ചസാര വേണ്ട
ആയുര്‍വേദം പറയുന്നതനുസരിച്ച് നിങ്ങളുടെ ഭക്ഷണത്തിലെ ശ്രദ്ധ നിങ്ങളുടെ മിക്ക രോഗങ്ങളെയും അകറ്റിനിര്‍ത്തുമെന്നാണ്. ഇതില്‍ ആദ്യത്തെ ഘടകം പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്ത ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ്. കൃത്രിമ പഞ്ചസാര അടങ്ങിയിരിക്കുന്ന ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക. ഉയര്‍ന്ന പഞ്ചസാര ഉപഭോഗം തലച്ചോറിന്റെ അളവ് കുറയുകയും ഓര്‍മ്മശക്തിയില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
സാരസ്വതാരിഷ്ടം
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകരമാണ് സാരസ്വതാരിഷ്ടം. ഇത് മെമ്മറിയും ബുദ്ധിയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സംഭാഷണ നിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇത് നിങ്ങളുടെ മനസ്സിനെ ശക്തിപ്പെടുത്താനും മനസ്സിനെ ശാന്തമായി നിലനിര്‍ത്തുന്നതിലൂടെ സമ്മര്‍ദ്ദ നില കുറയ്ക്കാനും സഹായിക്കും.
ബദാം
നിങ്ങളുടെ തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മക്കുറവ് പരിഹരിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ ഭക്ഷണമാണ് ബദാം. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്ബന്നമായ ഉറവിടമാണിത്. ഇവ നിങ്ങളുടെ മാനസിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിരാവിലെ പൊടിച്ച ബദാമും പാലും പഞ്ചസാരയും (അല്ലെങ്കില്‍ തേന്‍) ചേര്‍ത്ത് കഴിക്കുക. അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുക.
നെല്ലിക്ക
നെല്ലിക്കയില്‍ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗുണങ്ങളും നെല്ലിക്കയ്ക്ക് ഉണ്ട്. നെല്ലിക്ക, മെമ്മറി മെച്ചപ്പെടുത്തുന്നതിനും അല്‍ഷിമേഴ്സ് രോഗം കൈകാര്യം ചെയ്യുന്നതിനുള്ള വഴിയായി ഉപയോഗിക്കുന്നു.
മീനെണ്ണ
നിങ്ങളുടെ മെമ്മറി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ് ഫിഷ് ഓയില്‍. ഇതില്‍ നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍, വിപണിയില്‍ ലഭ്യമായ ഒമേഗ -3 സപ്ലിമെന്റുകള്‍ കഴിക്കുന്നത് കൂടുതല്‍ സഹായകരമാകും.