ഓപ്പറേഷൻ ക്ലീൻ പെരുമ്ബാവൂര്‍: ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകള്‍

ഓപ്പറേഷൻ ക്ലീൻ പെരുമ്ബാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിനെത്തുടര്‍ന്ന് പെരുമ്ബാവൂർ പൊലീസ് സ്റ്റേഷനില്‍ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകള്‍.

കഞ്ചാവുള്‍പ്പടെ മയക്കു മരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആലുവ റൂറല്‍ എസ് പി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന.റെയ്ഡിനിടെ അനാശാസ്യ കേന്ദ്രവും പോലീസ് കണ്ടെത്തി. പെരുമ്ബാവൂർ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജിന്റെ പുറകില്‍ മാവിൻ ചോട് സ്വദേശിയുടെ വീട് വാടകയ്ക്ക് എടുത്താണ് അനാശാസ്യം നടത്തിയിരുന്നത്.

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനായ പെരുമ്ബാവൂർ പള്ളിക്കവല പാണ്ടിയാല പറമ്ബില്‍ ഷാജി , തമിഴ്നാട് ട്രിച്ചി സ്വദേശി സുരേഷ് , ആസം മൊറി ഗാവ് സ്വദേശി മൈനുക്കല്‍ ഹക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനക്കാരായ നാല് യുവതികള്‍ ആയിരുന്നു ഇരകള്‍. വീട് കുറച്ചു ദിവസങ്ങളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

ഇതിനു പുറമെനിരോധിത പുകയിലഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 13 കേസുകളും പൊതു സ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തു. പെരുമ്ബാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ‘ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, പി.എം.റാസിഖ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.

Leave a Reply

Your email address will not be published. Required fields are marked *