Tuesday, March 3, 2026
spot_img
Homeliveഓണത്തിന് ജനങ്ങൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില വീണ്ടും...

ഓണത്തിന് ജനങ്ങൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു.

തിരുവനന്തപുരം: ഓണത്തിന് ജനങ്ങൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു.
സപ്ലൈകോയിൽ ഒരു കിലോ വെള്ളിച്ചെണ്ണ 339 രൂപക്ക് നൽകും. സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് വെളിച്ചെണ്ണ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.അതേസമയം, പൊതുവിപണിയിൽ വെളിച്ചെണ്ണ വില കുറയുകയാണ്. 449 രൂപയിൽ നിന്ന് 405 രൂപയിലേക്ക് വരെ പലയിടത്തും വെളിച്ചെണ്ണ വില ഇടിഞ്ഞിട്ടുണ്ട്.
വരും ദിവസങ്ങളിലും എണ്ണവില കുറയുമെന്ന് തന്നെയാണ് പ്രവചനം വെളിച്ചെണ്ണ പോലെ തന്നെ മറ്റ് പല സാധനങ്ങളുടേയും വില പൊതുവിപണിയിൽ കുറഞ്ഞിട്ടുണ്ട്.
സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഴക്കേകോട്ടയിലെ ഇ.കെ. നായനാർ പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ചൊവ്വാഴ്ച മുതൽ ജില്ല തലങ്ങളിൽ ഓണം ഫെയറുകൾ ആരംഭിക്കും മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമുള്ള ഓണക്കിറ്റ് വിതരണവും ചൊവ്വാഴ്ച ആരംഭിക്കും.
സെപ്റ്റംബർ നാലുവരെയാണ് കിറ്റ് വിതരണം ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments