ഓണാവധിക്കാലം പരിഗണിച്ച് കെഎസ്‌ആര്‍ടിസി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും.
സെപ്റ്റംബര്‍ 10 മുതല്‍ 23 വരെയാണ് ഇതര സംസ്ഥാനങ്ങളിലെ പ്രധാന ഡിപ്പോകളിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുക. ബെംഗളൂരു, മൈസൂര്‍, ചെന്നൈ നഗരങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നത് 90 ബസുകളാണ്.
58 സര്‍വീസുകള്‍ കൂടി ഈ നഗരങ്ങളിലേക്ക് ദിവസേന സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു, സേലം, പാലക്കാട് ഡിപ്പോകളില്‍ സപ്പോര്‍ട്ട് സര്‍വീസിനായി ഈ കാലയളവില്‍ ബസുകളെയും ജീവനക്കാരെയും ക്രമീകരിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.