Saturday, March 7, 2026
spot_img
HomeEDITORIOLഓണം മേള; ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

ഓണം മേള; ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴിൽ ഓണം മേള സ്പെഷ്യൽ റിബേറ്റ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബർ ഒൻപത് വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ വടക്കേ ബസ്സ്സ്റ്റാന്റിന് സമീപം, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി, പൂവ്വത്തൂര്‍ എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമസൗഭാഗ്യകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്‍പ്പനയ്ക്ക് റിബേറ്റ് ലഭിക്കും. ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് ഉത്പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ഗ്രാമവ്യവസായ ഉത്പ്പന്നങ്ങളും ലഭിക്കും. സർക്കാർ അർദ്ധ-സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2338699, 9188401609

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments