ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തി. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പോക്കറ്റില്‍നിന്ന് ഫോണും പണവും മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി.
ആറന്മുള മാലക്കര താന്നിക്കുന്നില്‍ വീട്ടില്‍ അഭില്‍ രാജ്(26), കിടങ്ങന്നൂർ നീർവിളാകം പടിഞ്ഞാറേതില്‍ എം.എ.ജിതിൻകുമാർ (26) എന്നിവരാണ് അറസ്റ്റിലായത്. ആറന്മുള കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാഭവനില്‍ രാജപ്പന്റെ(68) പോക്കറ്റില്‍നിന്നാണ് 500 രൂപയും മൊബൈല്‍ ഫോണും കവർന്നത്. ഫോണിന് 10,000 രൂപയാണ് വില.
19-ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ രാജപ്പൻ ഓട്ടോ സ്റ്റാൻഡിലിരിക്കുമ്ബോള് അഭില്‍, ജിതിൻകുമാറിനൊപ്പം സ്കൂട്ടറിലെത്തി 50 രൂപ ആവശ്യപ്പെട്ടു. കൈയില്‍ പൈസ ഒന്നുമിെല്ലന്ന് പറഞ്ഞപ്പോള്‍ രാജപ്പന്റെ പോക്കറ്റില്‍നിന്ന് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് ഓടുകയുമായിരുന്നു.
സ്കൂട്ടറില്‍ ഇരുവരും രക്ഷപ്പെട്ടു. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികള്‍ സഞ്ചരിച്ച സ്കൂട്ടർ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടില്‍നിന്നും പിന്നീട് കണ്ടെടുത്തു. നഷ്ടമായ ഫോണിന്റെ ഐ.എം.എ.ഐ. നമ്ബർ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ, പുതിയ സിംകാർഡിട്ട് ഫോണ്‍ അഭില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് പിടിയിലായത്. ഇരുവരും മറ്റ് സ്റ്റേഷനുകളില്‍ പലകേസിലും പ്രതികളാണ്.