ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടല്‍.കേസുമായി ബന്ധപ്പെട്ട് തൊണ്ടിമുതല്‍ വിട്ടു നല്‍കാൻ ഡിവൈഎസ്പി വഴിവിട്ട ഇടപെടല്‍ നടത്തി എന്ന് കണ്ടെത്തല്‍.
ഓംപ്രകാശിന്റെയും ശിഹാസിന്റെയും ഫോണുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി, അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കി.
സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിട്ടും ഇക്കാര്യത്തില്‍ തുടർനടപടിയില്ല. ഗുണ്ടകളും സാമൂഹിക വിരുദ്ധരുമായി നിരന്തരം ബന്ധത്തിന് പലതവണ നടപടികള്‍ക്ക് വിധേയനായ ഉദ്യോഗസ്ഥനാണിത്.
അതേസമയം ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ അന്വേഷണം കൊക്കെയിൻ കൊച്ചിയില്‍ എത്തിച്ച സംഘത്തിലേക്ക് വ്യാപിപ്പിച്ചു.