‘ഒളിമ്ബിക്‌സ്’ ഒഴിവാക്കി സ്‌കൂള്‍ കായികമേള

ഏഷ്യയിലെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കായികമേള ലക്ഷ്യമിട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ കായികമേളയില്‍നിന്ന് ‘ഒളിമ്ബിക്‌സ്’ എന്ന വാക്ക് ഒഴിവാക്കി.

സ്‌കൂള്‍ ഒളിമ്ബിക്‌സ് എന്നു പ്രഖ്യാപിച്ച മേള ഇനി കേരള സ്‌കൂള്‍ കായികമേള എന്നായിരിക്കും അറിയപ്പെടുക.

ഒളിമ്ബിക്‌സ് എന്നത് മറ്റിടങ്ങളില്‍ ഉപയോഗിക്കുന്നതില്‍ അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ (ഐ.ഒ.സി.) നിബന്ധനയുണ്ട്. ഇതിനാലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മേളയുടെ പ്രചാരണത്തിലും ഔദ്യോഗിക രേഖകളിലും ഇനി കേരള സ്‌കൂള്‍ കായികമേള ഒളിമ്ബിക്‌സ് മാതൃകയില്‍ കൊച്ചി-’24 എന്നാകും രേഖപ്പെടുത്തുക.

ഒളിമ്ബിക്‌സ് എന്ന വാക്ക് ഒളിമ്ബിക് ചാര്‍ട്ടര്‍ അനുസരിച്ച്‌ സംരക്ഷിക്കപ്പെടുന്ന രജിസ്റ്റേഡ് ട്രേഡ് മാര്‍ക്കാണ്. ഒളിമ്ബിക്‌സ് എന്ന വാക്കും ഒളിമ്ബിക് വളയങ്ങളും പതാകയും മറ്റ് ആവശ്യങ്ങള്‍ക്കും സ്വകാര്യ നേട്ടങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. മേളയ്‌ക്കൊപ്പം ഒളിമ്ബിക്സ് എന്ന് രേഖപ്പെടുത്താന്‍ ഐ.ഒ.സി. അംഗീകാരം വേണം. അനുമതിക്കായി ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *