ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം യൂറോ കപ്പ് ജേതാക്കളായ ഫ്രാന്‍സിന്. ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനെ 5-3ന് പരാജയപ്പെടുത്തിയാണ് ജയം.
എക്‌സ്ട്രാടൈമിലായിരുന്നു ജയം.സ്‌പെയിനിന്റെ രണ്ടാം ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണമാണ്. കഴിഞ്ഞ എഡിഷനിലെ റണ്ണേഴ്‌സ് അപ്പാണ് സ്‌പെയിന്‍.നിശ്ചിത സമയത്ത് മല്‍സരം 3-3ന് അവസാനിച്ചിരുന്നു. എക്‌സ്ട്രാടൈമില്‍ രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്ത് സ്‌പെയിന്‍ സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു. ഫെര്‍മിന്‍ ലോപസ്(18,25), അലക്‌സ് ബെയ്‌ന(28), സെര്‍ജിയോ കാമിലോ(100, 120) എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.
ഹാഫ് ടൈമില്‍ തന്നെ സ്‌പെയിന് മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. മിലിയോട്ട്, അഖിലൗച്ചേ, മറ്റേറ്റ എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി സ്‌കോര്‍ ചെയ്ത സമനില പിടിക്കുകയായിരുന്നു. എന്നാല്‍ എക്‌സ്ട്രാടൈമില്‍ സ്‌പെയിന്‍ ആധിപത്യത്തോടെ ജയം സ്വന്തമാക്കുകയായിരുന്നു.