ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു; മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു

ടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി എംബിബിഎസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കി. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ നിന്നാണ് മീനാക്ഷി എംബിബിഎസ് നേടിയത്.

മകള്‍ ഡോക്ടറായ സന്തോഷം പങ്ക് വച്ച്‌ ദിലീപും കാവ്യയും കുറിപ്പ് പങ്ക് വച്ചു.ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നും ദൈവത്തിന് നന്ദി എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നുവെന്നാണ് ദിലീപ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്.

ബിരുദാദാന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്ത ചിത്രം ഉള്‍പ്പെടെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമര്‍പ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു ”അഭിനന്ദനങ്ങള്‍ ഡോ. മീനാക്ഷി ഗോപാലകൃഷ്ണന്‍. നിന്റെ കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു.”എന്ന അടിക്കുറിപ്പോടെയാണ് കാവ്യാ മാധവന്‍ മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നേട്ടം കൈവരിച്ച മകളോട് സ്നേഹവും ബഹുമാനവും, സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മകള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടിലെത്തുമ്ബോള്‍ അച്ഛന്‍ ദിലീപിനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ആരാധകരുണ്ട് മീനാക്ഷിക്ക്.മീനാക്ഷിയുടെ ചില നൃത്ത വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നുh

Leave a Reply

Your email address will not be published. Required fields are marked *