ഇന്നത്തെ കാലത്ത് സൗന്ദര്യപരിപാലനമെന്ന് പറഞ്ഞാലേ നല്ല ചെലവുള്ള കാര്യമാണ്. ആയിരങ്ങളും പതിനായിരങ്ങളും ചെലവിട്ടിട്ടാണ് ഓരോരുത്തരും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്.
ജീവിതശൈലി കാരണം എത്ര പണം ചെലവിട്ടാലും ചർമ്മത്തിന് ഓരോരോ പ്രശ്‌നങ്ങള്‍ കാണാം. ചർമ്മകാന്തി പഴയതുപോലെ നിലനിർത്താൻ സഹായിക്കുന്ന ഒരു നട് ഉണ്ട്. അതാണ് നിലക്കടല അഥവാ, കപ്പലണ്ടി. ബീൻസ്, പയറ്, സോയ തുടങ്ങിയ വിളകളുടെ ഒരേ കുടുംബത്തില്‍ നിന്നുള്ള പയർവർഗ്ഗങ്ങളാണ് യഥാർത്ഥത്തില്‍ കപ്പലണ്ടി അഥവാ നിലക്കടല.
ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ- പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്ബന്നമായ ഉറവിടമാണ് നിലക്കടല. കാർബോഹൈഡ്രേറ്റ് കുറവാണെങ്കിലും സസ്യ പ്രോട്ടീനുകളാല്‍ സമ്ബന്നമായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഡയറ്റ് പിന്തുടരുന്ന ആളുകള്‍ക്ക് കപ്പലണ്ടി പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. വിറ്റാമിൻ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്ബ് തുടങ്ങിയ ധാതുക്കളും നിലക്കടലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. റെസ്വെറട്രോള്‍, ഫിനോളിക് ആസിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍, അർജിനൈൻ, ഫൈറ്റോസ്റ്റെറോളുകള്‍ തുടങ്ങിയ സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ് നിലക്കടല.
എന്നാല്‍ നിലക്കടല അമിതമായി കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. നിലക്കടലയില്‍ കലോറിയും കൊഴുപ്പും കൂടുതലാണ്. അതിനാല്‍ നിലക്കടല അമിതമായി കഴിയ്ക്കുന്നത് ചില പാർശ്വഫലങ്ങള്‍ ഉണ്ടാക്കും. ഗുണങ്ങള്‍ കൊണ്ട് സമ്ബന്നമായ ഒരു 100 ഗ്രാം നിലക്കടലയിലും 75% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതില്‍ 35% പൂരിത കൊഴുപ്പും 20% പൊട്ടാസ്യവും 36% ഡയറ്ററി ഫൈബറും ആണ് അടങ്ങിയിട്ടുള്ളത്. സാധാരണയായി ദഹന പ്രശ്‌നങ്ങള്‍ നേരിടുന്നവർ ഡോക്ടറുടെ അനുമതിയില്ലാതെ നിലക്കടല കഴിക്കുന്നത് ഉചിതമാവില്ല.
ഇതൊക്കെയാണെങ്കിലും നിലക്കടല ഉപയോഗിച്ച് നമുക്ക് അസ്സല്‍ ഒരു ഫേസ്പാക്ക് ഉണ്ടാക്കാ.ം ചർമ്മ പ്രശ്‌നങ്ങള്ഡക്കും മുഖകാന്തിയ്ക്കും ഇത് ഏറെ ഗുണകരമാണ് എന്ന് പറയേണ്ടതില്ല.
ഉണ്ടാക്കുന്ന വിധം
അര കപ്പ് കപ്പലണ്ടി എടുക്കുക. ഇതിലേയ്ക്ക് 3 ടീസ്പൂണ്‍ കറ്റാർവാഴ ജെല്‍ എടുക്കുക. ഇവ രണ്ടും മിക്സിയില്‍ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. വേണമെങ്കില്‍ കുറച്ച് വെള്ളവും ചേർക്കാവുന്നതാണ്. നല്ലപോലെ അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. അതിനുശേഷം മുഖത്ത് നല്ലപോലെ പുരട്ടാവുന്നതാണ്. അതിനുശേഷം 15 മിനിറ്റ് കഴിയുമ്ബോള്‍ കഴുകി കളയാവുന്നതാണ്. കറ്റാർവാഴയ്ക്ക് പകരം കാപ്പിപ്പൊടിയോ മഞ്ഞള്‍പ്പൊടിയോ ചേർക്കാം.