തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരുമനയൂർ അംബേദ്കർ നഗർ നിവാസികളെ സന്ദർശിച്ച് പരാതിപരിഹാര അദാലത്ത്നടത്തി.
ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ ബിജു കെ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഒരുമനയൂർ അംബേദ്കർ നഗർ വാസികളുടെ പരാതികൾ സ്വീകരിക്കുകയും ചെയ്തു. വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് ഫുട്ബോളുകളും സമ്മാനിച്ചു.
ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെ്കടർ ഫയാസ്
സ്വാഗതവും സബ് ഇൻസ്പെ്കടർ വിഷ്ണു എസ് നായർ നന്ദിയും പറഞ്ഞു. ചടങ്ങിൽ എക്സൈസ് ഇൻസ്പെകടർ ബെന്നി ജോർജ്ജ്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജിത സന്തോഷ്,
എസ് സി എസ്ടി ഡെവലപ്പിങ്ങ് ഓഫീസർ നൈന ബേബി, ഹെൽത്ത് ഇൻസ്പെ്കടർ വി.കെ രവി,
ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രവീന്ദ്രൻ കെ.വി ചാക്കോ കെ. ജെ. എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.