.ഉത്സവദിവസമായ ഞായറാഴ്ച രാവിലെ വിശേഷ പൂജകൾക്ക് ക്ഷേത്രം ഊരാളന്മാരായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി,സജീഷ് നമ്പൂതിരി എന്നിവർ കാർമ്മീകത്വം വഹിക്കും.
ഉച്ചയ്ക്ക് കലംകരിക്കൽ ചടങ്ങ്,തുടർന്ന് മൂന്നുമണിയോടെ നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥ സാരഥി ദേവിയുടെ തിടമ്പേറ്റും. പദ്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ വെള്ളിത്തിരുത്തി ഉണ്ണി നായർ,ചൊവ്വല്ലൂർ മോഹനൻ, ചൊവ്വല്ലൂർ സുനിൽ,
വെള്ളിത്തിരുത്തി ദിനേഷ്, ഇരിങ്ങപ്പുറം ബാബു എന്നിവരടങ്ങുന്ന മേളകലാകാരന്മാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചാരിമേളം എഴുന്നള്ളിപ്പിന് മാറ്റുകൂട്ടും.4 ന് 45 ദേശ കമ്മറ്റികളുടെ പൂരം പാർക്കാടി പാടത്ത് അണിനിരക്കും.5.45ന് 35 ഓളം ഗജവീരന്മാർ അണിനിരക്കുന്ന പാണ്ടിമേളത്തോടുകൂടി കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും.ഈ സമയം വടക്കൻ വാതിക്കൽ കാവടി,തെയ്യം,തിറ, പുതൻ, കരിങ്കാളി എന്നീ നാടൻ കലാരൂപങ്ങളുടെ വേല വരവും ഉണ്ടാകും.വൈകീട്ട് നടക്കൽ പറ,ദീപാരാധന എന്നിവയോടെ പകൽ പുരത്തിന് സമാപനം. രാത്രി 9 ന് ബാലസംഘം അഞ്ഞൂർ കുന്നിൻ്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഭിഷേക് പ്രമാണം വഹിക്കുന്ന നടപ്പുര മേളം, രാത്രി 2 ന് ദേവസ്വം പൂരം എഴുന്നള്ളിപ്പ് തുടർന്ന് ദേശ പൂരങ്ങളുടെ വരവ്.പ്രധാന ചടങ്ങായ പൊങ്ങിലിടിയോടെ തിങ്കൾ രാവിലെ പൂരത്തിന് സമാപനം കുറിക്കും