: ഒമാനിലെ വിവിധ ഗവർണറേറ്റുകളില്‍ ബുധനാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ ശർഖിയ, ദാഹിറ, ദാഖിലിയ ഗവർണറേറ്റുകളില്‍ ബുധനാഴ്ച ഉച്ചക്ക് ഒരുമണി മുതല്‍ രാത്രി എട്ടുവരെ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ആലിപ്പഴവും വർഷിക്കും. മണിക്കൂറില്‍ 27 മുതല്‍ 45 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. വാദികള്‍ നിറഞ്ഞൊഴുകും. വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 30 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. മഴ ബാധിക്കുമെന്ന് കരുതുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകള്‍ എടുക്കാനും സിവില്‍ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.