ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി 2025 ജനുവരി 17ന് (വെള്ളിയാഴ്ച) മസ്കറ്റില്‍ വെച്ച് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. ജനുവരി 17-ന് മസ്കറ്റിലെ ഇന്ത്യൻ എംബസിയില്‍ വെച്ച് വൈകീട്ട് 2.30 മുതല്‍ 4 മണിവരെയാണ് ഓപ്പണ്‍ ഹൗസ്.ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പങ്ക് വെക്കുന്നതിനും ഓപ്പണ്‍ ഹൗസില്‍ അവസരം ലഭിക്കും. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല.
എംബസിയില്‍ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് +968 98282270 എന്ന നമ്ബറില്‍ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട് തങ്ങളുടെ വിവരങ്ങള്‍ പ്രീ-രജിസ്റ്റർ ചെയ്യാം. ഇവരെ എംബസി ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടുന്നതാണ്.