ഇറാഖ് കോടതി ഐ എസ് തലവൻ്റെ ഭാര്യക്ക് വധശിക്ഷ വിധിച്ചു. ഐ എസ് തലവനായിരുന്ന അബൂബക്കർ അല്‍ ബാഗ്ദാദിയുടെ ഭാര്യക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്.കോടതി വ്യക്തമാക്കിയത് ശിക്ഷ വിധിച്ചിരിക്കുന്നത് ഭീകരവാദ സംഘടനയുമായി ബന്ധമുള്ളതിനാലും, യസീദി സ്ത്രീകളെ തടങ്കലില്‍ പാർപ്പിച്ചതിനാലുമാണെന്നാണ്. പടിഞ്ഞാറൻ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത് ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ്. ഇവരുടെ പേര് പറയാത്ത കോടതി, ഇവർ വടക്കൻ ഇറാഖിലെ സിൻജാറില്‍ ഐ എസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലില്‍ പാർപ്പിക്കാൻ മൊസൂളിലെ വീട് ഉപയോഗിച്ചുവെന്നും, ഐ എസുമായി സഹകരിച്ചുവെന്നുമുള്ള പ്രൊസിക്യൂഷൻ്റെ ആരോപണം ശരിവയ്ക്കുകയായിരുന്നു. പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത് ഇവരുടെ പേര് അസ്മ മുഹമ്മദ് എന്നാണെന്നാണ്. അല്‍-ബാഗ്ദാദിക്ക് നാല് ഭാര്യമാരുള്ളതായാണ് സൂചന.