ഐഫോണ്‍ 17 പ്രോ എത്തുന്നത് വമ്ബന്‍ രൂപമാറ്റവുമായി

ഐഫോണ്‍ 17 പ്രോയുടെ പുത്തന്‍ ലുക്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള ലീക്ക് റിപ്പോര്‍ട്ടുകളുടെ പിന്നാലെയാണ്‌ഏവരും.

ഇതുവരെ കണ്ട ഐഫോണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് അടുത്ത് ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 17 സീരീസിലെ പ്രോ മോഡല്‍ എത്തുന്നത് എന്ന് ആപ്പിള്‍ട്രാക്കിന്റെ (AppleTrack) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഐഫോണ്‍ 17 പ്രോയുടേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും ആപ്പിള്‍ ട്രാക്ക് പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ വമ്ബന്‍ രൂപമാറ്റവുമായി എത്തുന്ന ഐഫോണ്‍ 17 പ്രോയെയാണ് കാണാനാകുന്നത്. ഇതുവരെയുള്ള വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പ്രധാനപ്പെട്ട പുനര്‍രൂപകല്‍പ്പനയാണ് വരാന്‍ പോകുന്ന ഐഫോണ്‍ 17 സീരീസില്‍ ആപ്പിള്‍ നടത്തിയിരിക്കുന്നത് എന്ന് ആപ്പിള്‍ ട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാന്‍ പോകുന്ന ഐഫോണ്‍ 17 സീരീസിലെ എല്ലാ മോഡലുകളിലും അലുമിനിയം ഫ്രെയിം ഉണ്ടാകുമെന്നും പ്രോ മോഡലില്‍ ചതുരാകൃതിയിലുള്ള അലുമിനിയം ക്യാമറ ബമ്ബ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയര്‍ലെസ് ചാര്‍ജിംഗിനായി Partly glass ആണ് റിയര്‍ പാനലില്‍ ഉള്ളത് എന്നും ആപ്പിള്‍ ട്രാക്കിന്റെ റിപ്പോര്‍ട്ട് പറയുന്നു. ആപ്പിള്‍ ട്രാക്ക് പുറത്തു വിട്ട പുതിയ ഐഫോണ്‍ 17 പ്രോയുടെ ലുക്ക് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ ഏതാനും മാസം മുമ്ബ് പുറത്തിറങ്ങിയ ഗൂഗിളിന്റെ പിക്‌സല്‍ 9 പ്രോയുടെ ക്യാമറ മൊഡ്യൂളിന് സമാനമാണ് ആപ്പിള്‍ ട്രാക്ക് പുറത്തുവിട്ട ഐഫോണ്‍ 17 പ്രോയിലെ ക്യാമറ ബമ്ബ്. റിയര്‍ പാനലില്‍ നിന്ന് അല്‍പ്പം ഉയര്‍ന്ന് Rectangular ആകൃതിയില്‍ നില്‍ക്കുന്ന വിധത്തിലുള്ളതാണ് പിക്‌സല്‍ 9 പ്രോയുടെ ക്യാമറ ബമ്ബ്. പുതിയ ഐഫോണ്‍ 17 പ്രോയിലും അത് അങ്ങനെ തന്നെ. എന്നാല്‍ പിക്‌സല്‍ 9 പ്രോയില്‍ ക്യാമറ ലെന്‍സുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കാതെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഐഫോണ്‍ 17 പ്രോയില്‍ ക്യാമറ ബമ്ബിനുള്ളില്‍ ഓരോ ലെന്‍സും പ്രത്യേകം പ്രത്യേകം എടുത്തു നില്‍ക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് ലുക്കിന്റെ കാര്യത്തില്‍ മാത്രമല്ല, മോഡലുകളുടെ കാര്യത്തിലും ഞെട്ടിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതായത്, പ്ലസ് മോഡലിന് പകരം എയര്‍ അല്ലെങ്കില്‍ സ്ലിം മോഡല്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. മറ്റൊരു പ്രധാന മാറ്റമായി പറയുന്നത്, ഐഫോണ്‍ 17 സീരീസിലെ എല്ലാ മോഡലുകളിലും 120Hz സ്‌ക്രീന്‍ റിഫ്രഷ് റേറ്റ് ഉണ്ടാകും എന്നാണ്. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ ആപ്പിളിന്റെ നെക്സ്റ്റ് ?ജനറേഷന്‍ A19 പ്രോ ചിപ്പ് സഹിതം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് TSMC യുടെ വിപുലമായ മൂന്നാം തലമുറ 3nm പ്രോസസ്സ് ഉപയോഗിച്ച്‌ നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, മുന്‍ മോഡലുകളില്‍ ഉപയോഗിച്ചിരുന്ന ബ്രോഡ്കോം ചിപ്പുകള്‍ക്ക് പകരമായി ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത Wi-Fi 7 ചിപ്പ് പുതിയ സീരീസിലെ ഏതെങ്കിലും മോഡലില്‍ ഇടംപിടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *