തീവണ്ടിയിലെ മോഷ്ടാക്കാള്‍ക്ക് ഐ ഫോണ്‍ വേണ്ട കാരണം, പിടിക്കപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാല്‍ ലാപ്ടോപ് കണ്ടാല്‍ ഉറപ്പായും തൂക്കിയിരിക്കും.
മോഷണംപോകുന്ന ലാപ്ടോപ്പുകളില്, പരാതി നല്കിയാലും തിരിച്ചുകിട്ടുന്നത് വളരെ കുറച്ചുമാത്രമാണ്. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതാണ് ലാപ്ടോപ് മോഷ്ടാക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
ഇതരസംസ്ഥാനക്കാരാണ് തീവണ്ടി മോഷ്ടാക്കളിലേറെയും. എ.സി., റിസർവേഷൻ കോച്ചുകളാണ് മോഷണം നടത്താൻ ഇഷ്ടസ്ഥലങ്ങള്‍. ‘എക്സിക്യുട്ടീവ്’ ഗെറ്റപ്പില്‍ ലാപ്ടോപ്പ് ബാഗുമായാണ് എത്തുന്നത്. കൗണ്ടറില്‍നിന്ന് സ്ലീപ്പർ ടിക്കറ്റെടുക്കും എന്നിട്ട് ടി.ടി.ഇ.യെക്കണ്ട് കൂടുതല്‍ പണം നല്കി എ.സി.ടിക്കറ്റ് തരപ്പെടുത്തിയെടുക്കും. തിരിച്ചറിയല്‍ രേഖ നല്‍കിയാലെ മുൻകൂട്ടി ടിക്കറ്റെടുക്കാൻ സാധിക്കൂ എന്നുള്ളതിനാലാണ് ഈ രീതിയില്‍ ടിക്കറ്റ് എടുക്കുന്നത്.
മൊബൈലും ലാപ്ടോപ്പും സുരക്ഷിതമായി വെക്കാതെ ഉറങ്ങുന്നവരാണ് മോഷണത്തിന് ഇരയാകുന്നവർ. മൊബൈല്‍ ഫോണുകളുടെ ലോക്ക് അഴിച്ചുകൊടുക്കുന്ന സംഘം പെരുമ്ബാവൂരിലുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ലാപ്ടോപ്പിന് ബ്രാൻഡും നിലവാരവും അനുസരിച്ചാണ് പ്രതിഫലം. ഐ ഫോണിന് 15,000 മുതല്‍ 25,000 രൂപവരെയും ആൻഡ്രോയ്ഡ് ഫോണിന് 500 മുതല്‍ 2000 വരെയുമാണ് മോഷണസാധനങ്ങള്ക്ക് ലഭിക്കുക.
തീവണ്ടിയില്‍ മോഷണം നടന്നാല്‍, കേസ് രജിസ്റ്റർചെയ്ത് അന്വേഷണം കുറവാണ്. നഷ്ടപ്പെട്ട സാധനത്തിന്റെ വിലയെക്കാള്‍ കൂടുതല്‍ തുക കേസന്വേഷണത്തിന് ചെലവാകുമെന്നതിനാല്‍ ‘അന്വേഷിക്കാ’മെന്ന മറുപടി നല്കി പരാതിക്കാരെ മടക്കുകയാണ് ചെയ്യുന്നത്.