ഐടിഐകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: മന്ത്രിക്ക് എബിവിപി പരാതി നല്‍കി

ഐടിഐകളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടതുപക്ഷ ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് മന്ത്രി വി.

ശിവന്‍കുട്ടിക്കും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും എബിവിപി പരാതി നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷമായി ശനിയാഴ്ച അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് എബിവിപി നേതൃത്വം നല്‍കിയ സമരങ്ങള്‍ വിജയിച്ചതിനാല്‍ ഐടിഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. കേരളത്തില്‍ ഭൂരിഭാഗം ഐടിഐകളിലും ഇലക്ടറല്‍ റോള്‍ പബ്ലിഷ് ചെയ്യാതെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. ഇത് നോമിനേഷന്‍ തള്ളാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ സൃഷിക്കുവാനാണ്.

ഓരോ ഐടിഐകളിലും പലതരത്തിലുള്ള നോമിനേഷന്‍ ഫോമുകള്‍ ആണ് വിതരണം ചെയ്തിട്ടുള്ളത്. ഓരോ ഐടിഐകളിലും നോമിനേഷന്‍ ഫീസും വ്യത്യസ്തമാണ്. ചില ഐടിഐ കളില്‍ 100 രൂപ ഈടാക്കുമ്ബോള്‍ മറ്റ് സ്ഥലങ്ങളില്‍ 200 ഉം 300 മാണ് ഫീസ്. ഇത്തരത്തില്‍ അപൂര്‍ണമായ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ ഏകീകരണ സ്വഭാവമില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കണമെന്നും സുഗമമായ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *