കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങളിലെ എ.സിയുടെ ചെമ്ബ് പൈപ്പുകള്‍ കവർന്ന സംഘത്തെ കസബ പൊലീസും ടൗണ്‍ അസി. കമീഷണർ ടി.കെ.
അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ സ്വദേശി ശിവ (23), പുതിയങ്ങാടി സ്വദേശി സഫാദ് (23), മാവൂർ സ്വദേശി കൃഷ്ണകുമാർ (24) എന്നിവരെയാണ് പിടികൂടിയത്. ജൂലൈ അഞ്ചിനായിരുന്നു കവർച്ച.
കോർപറേഷൻ സ്റ്റേഡിയം ബില്‍ഡിങ്ങില്‍ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിന്റെ എട്ട് എ.സിയുടെ ചെമ്ബ് പെപ്പുകളാണ് സംഘം കവർന്നത്. നിരവധി സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റുചെയ്തതും. കളവ് മുതലുകള്‍ നഗരത്തിലെ ആക്രിക്കടയില്‍നിന്ന് പൊലീസ് കണ്ടെടുത്തു.