Tuesday, March 3, 2026
spot_img
HomeCAREERഎൽ.ബി.എസ് സെൻ്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

എൽ.ബി.എസ് സെൻ്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ചാലക്കുടി സെൻ്ററിൽ ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള സർക്കാർ അംഗികൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) കോഴ്സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്സിനും പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് ഡി.സി.എ(എസ്) കോഴ്സിനും, ഡി​ഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സിഎ കോഴ്‌സിനും അപേക്ഷിക്കാം.
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി http://lbscentre.kerala.gov.in/, http://lbscentre.kerala.gov.in/services/courses സന്ദർശിക്കുക. ഫോൺ – 8590894866.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments