ഹെല്‍ത്തി ഡയറ്റ് പിൻതുടരുന്ന എല്ലാവരും മെനുവില്‍ ഉള്‍പ്പെടുന്ന ഒന്നാണ് സാലഡ്. അമിത കലോറി ഇല്ലാത്തതും വിശപ്പ് മാറ്റാൻ സഹായിക്കുന്നതുമാണ് ഇത്തരം സാലഡുകള്‍.
ഇവ സസ്യാഹാര ചേരുവകളോ മാംസാഹാര ചേരുവകളോ ചേർത്ത് തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കുമെന്നത് സാലഡുകളുടെ ഒരു പ്രത്യേകതയാണ്. ചിക്കൻ ചേർത്ത് തയ്യാറാക്കുന്ന ഒരു സാലഡ് പരീക്ഷിക്കാം.
ചേരുവകള്‍
- ലെറ്റിയൂസ്- ഒന്ന്
- ചിക്കൻ വറുത്തത്- 70 ഗ്രാം
- പാമെസാൻ ചീസ്- 20 ഗ്രാം
- സീസർ സാലഡ് ഡ്രസ്സിങ്- 30 ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളക്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ലെറ്റിയൂസ് ഇലകള്‍ അടർത്തിമാറ്റി വെയ്ക്കുക. വറുത്ത ചിക്കൻ ചെറുതായി മുറിക്കണം. ഒരു ബൗളില്‍ ലെറ്റിയൂസ് ഇലകളും ചിക്കനും എടുത്ത് അതിലേക്ക് സാലഡ് ഡ്രസ്സിങ് ചേർത്ത് ഇളക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പും മുളകും ചേർത്ത് പാമെസാൻ ചീസിനൊപ്പം വിളമ്ബാം.