ആരെയും ഭയക്കരുതെന്നും ഒന്നിനെയും ഭയപ്പെടരുതെന്നുമാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സോഷ്യല്‍ മീഡിയയിലാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. സത്യത്തിനൊപ്പം നില്‍ക്കാനും അഹിംസയുടെ പാത പിന്തുടരാനുമുള്ള പാഠമാണ് എല്ലാ മതങ്ങളും നല്‍കുന്നതെന്നും അദ്ദേഹം കുറിച്ചു.
“എല്ലാ മതങ്ങളും പഠിപ്പിക്കുന്നു – ആരെയും ഭയപ്പെടുത്തരുത്, ഒന്നിനെയും ഭയപ്പെടരുത്. സത്യത്തിനൊപ്പം നില്‍ക്കുക, പിന്നോട്ട് പോകരുത്, അഹിംസയുടെ പാത പിന്തുടരുക. ബിജെപി രാജ്യത്ത് ഭീതി പടർത്തുമ്ബോള്‍, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് ഇന്ത്യൻ സഖ്യം ഈ ചിന്ത സ്വീകരിച്ചത്’.-അദ്ദേഹം കുറിച്ചു.