നിയമലംഘനം കണ്ടെത്തിയാല്‍ ലൈസൻസ് പിടിച്ചെടുക്കുന്നതും ഡിജിറ്റലാക്കി. വാഹനം പരിശോധിക്കുമ്ബോള്‍ ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റലായി കാണിച്ചാല്‍ മതിയെന്ന പരിഷ്കാരത്തെ തുടർന്നാണ് ലൈസൻസ് പിടിച്ചെടുക്കലും ഡിജിറ്റലായത്.
ലൈസൻസ് പിടിച്ചെടുത്താല്‍ പരിവാഹൻ സംവിധാനത്തില്‍ രേഖപ്പെടുത്തും. ഇതിനുള്ള അപ്ഡേഷനുകള്‍ ഡാറ്റാബേസില്‍ പൂർത്തിയാക്കി. ഇ-ചലാൻ തയ്യാറാക്കിയാണ് രേഖകള്‍ പിടിച്ചെടുത്തതായി രേഖപ്പെടുത്തുക. പിന്നീട് പിഴ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷമാകും ഇത് വിട്ടുനല്‍കുക.
ഉത്തരവ് നവംബർ 20-ന് പ്രാബല്യത്തിലായി. ഗുരുതര നിയമലംഘനങ്ങള്‍ നടത്തുമ്ബോഴാണ് സാധാരണയായി ലൈസൻസ് പിടിച്ചെടുക്കാറുള്ളത്. നവംബർ ആറിനാണ് ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്‌ക്കണമെന്ന നിബന്ധന തിരുത്തിയത്. പരിവാഹൻ ആപ്പ് വഴിയോ ഡിജിലോക്കർ വഴിയോ ഡിജിറ്റലായി ലൈസൻസ് കാണിച്ചാല്‍ മതി.