എലത്തൂരിലെ ഇന്ധന ചോര്‍ച്ച സെൻസര്‍ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം

എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡില്‍ (എച്ച്‌പിസിഎല്‍) ഉണ്ടായ ഡീസല്‍ ചോർച്ച ഇന്ധനം നിറയ്‌ക്കുന്നതിനിടയില്‍ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം.

മെക്കാനിക്കല്‍/ഇലക്‌ട്രോണിക് വീഴ്ചയാണ് ഇന്ധന ചോർച്ചയ്ക്ക് കാരണം. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതല്‍ ഒരു കിലോമീറ്റർ വരെ ചുറ്റളവില്‍ മലിനീകരണം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

റവന്യൂ, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന സേന, ഫാക്റ്ററീസ് & ബോയിലേഴ്സ്, കോഴിക്കോട് കോർപ്പറേഷൻ എന്നീ ആറ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഉന്നതതല സമിതി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

ഇന്ധന ചോർച്ചയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെയടക്കം വെള്ളം മലിനമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കാനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റില്‍ നിന്നും വൻ തോതില്‍ മുൻവശത്തെ ഓടയിലേക്ക് ഡീസല്‍ ചോർന്നത്. പ്രദേശത്ത് ഡീസലിൻ്റെ ഗന്ധം പരക്കുന്നത് പരിശോധിച്ച്‌ നാട്ടുകാരാണ് ഓടയിലെ ഇന്ധന ചോർച്ച കമ്ബനി അധികൃതരെ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *