ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ വിഭാഗങ്ങള്‍ തമ്മില്‍ പോര് തുടരുന്ന എറണാകുളം ജില്ല മുസ്‍ലിം ലീഗില്‍ പുതിയ വിവാദമായി നേതാക്കളുടെ സസ്പെൻഷൻ.അഹമ്മദ് കബീർ വിഭാഗം നേതാക്കളായ മുസ്‍ലിം ലീഗ് കളമശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.എ. ലത്തീഫ്, കുവൈത്ത് കെ.എം.സി.സി ഭാരവാഹി കെ.എസ്. തല്‍ഹത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനാണ് നടപടി. ഇന്ന് ചന്ദ്രിക ദിനപത്രത്തിലാണ് സസ്പെൻഷൻ അറിയിപ്പ് പ്രസിദ്ധീകരിച്ചത്.നേരത്തെ ജില്ലാ കമ്മിറ്റി പുനഃസംഘടനയില്‍ പ്രതിഷേധിച്ച് അഹമ്മദ് കബീർ വിഭാഗം ഔദ്യോഗിക നേതൃത്വത്തോട് നിസ്സഹകരിച്ചതോടെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തില്‍നിന്നുള്ള നിർദേശങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അഹമ്മദ് കബീർ വിഭാഗക്കാരായ നാല് നിയോജകമണ്ഡലം പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്ബാവൂർ മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. പകരം പുതിയവരെ പ്രഖ്യാപിച്ചിരുന്നു