Saturday, March 7, 2026
spot_img
HomeKERALAഎറണാകുളം പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ...

എറണാകുളം പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപ അറസ്റ്റിൽ.

കൊച്ചി: എറണാകുളം പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപ അറസ്റ്റിൽ.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ദീപയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഓഗസ്റ്റ് 19-നായിരുന്നു കോട്ടുവള്ളി സൗത്ത് റേഷൻ കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടിൽ ആശ ബെന്നി ജീവനൊടുക്കിയത്.
ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയൽവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. സംഭവത്തിൽ ഒളിവിൽ പോയ പ്രദീപും ഭാര്യ ബിന്ദുവും നിലവിൽ ഒളിവിലാണ്. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും വീട്ടിലെത്തി ആശയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
പണം കടം നൽകിയവരിൽ നിന്നുള്ള മാനസീക സമ്മർദ്ദത്തെ തുടർന്നായിരുന്നു ആശ ബെന്നി ജീവനൊടുക്കിയതെന്നാണ് വിവരം. ആശയുടെ ആത്മഹത്യാകുറിപ്പിൽ പ്രദീപിന്റെയും ബിന്ദുവിന്റെയും പേരെഴുതിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments