എയര്‍ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത നിലയില്‍; ആണ്‍സുഹൃത്ത് അറസ്റ്റില്‍

എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍. സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.

സൃഷ്ടി തുലി (25) എന്ന യുവതിയാണ് മുംബൈയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സുഹൃത്ത് ആദിത്യ പണ്ഡിറ്റാണ്‌അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തിങ്കളാഴ്ച രാവിലെയാണ് 25 കാരിയായ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി മുംബൈയിലെ പവായിലെ വാടക അപ്പാർട്ട്‌മെൻ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സൃഷ്ടിയെ ആദിത്യ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


ഞായറാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് സൃഷ്ടി തിരിച്ചെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ആദിത്യയുമായി വഴക്കുണ്ടാകുകയും തുടർന്ന് തിങ്കളാഴ്ച പുലർച്ചെ യുവാവ് ഒരു മണിയോടെ ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് സൃഷ്ടി യുവാവിനെ വിളിച്ച്‌ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. യുവാവ് ഉടൻ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു. ലോക്ക് കുത്തിത്തുറന്നപ്പോഴാണ് അബോധാവസ്ഥയിലായ യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

“ഗൊരഖ്പൂരില്‍ നിന്നുള്ള ആദ്യ വനിതാ പൈലറ്റ് കൂടിയായിരുന്നു സൃഷ്ടി. സൃഷ്ടി സംസ്കാര ചടങ്ങില്‍ നിരവധിയായലുകള്‍ പങ്കെടുത്തു.സൃഷ്ടി ഒരു സൈനിക കുടുംബാംഗമാണ്.സൃഷ്ടിയുടെ മുത്തച്ഛൻ നരേന്ദ്രകുമാർ തുലി 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തില്‍ മരിച്ചു. സൃഷ്ടിയുടെ അമ്മാവനും കുറച്ചുകാലം ഇന്ത്യൻ സൈന്യത്തില്‍ ജോലി ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *