എമ്ബുരാൻ ഈ ലെവലിലാണെങ്കില്‍, രാജുവിന് ഒരു ഹോളിവുഡ് സിനിമയെടുക്കാം: ബൈജു

2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ലൂസിഫര്‍ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു.

വെറും മാസ് മാത്രമായി ഒതുങ്ങാതെ ശക്തമായ തിരക്കഥയുടെ ബലത്തിലെത്തിയ സിനിമയില്‍ സ്റ്റീഫന്‍ നെടുമ്ബള്ളിയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. സ്റ്റീഫന്‍ തന്നെയാണ് അധോലോക നായകനായ ഖുറേഷി അബ്രാം എന്ന നിലയിലായിരുന്നു ലൂസിഫര്‍ അവസാനിപ്പിച്ചത്. അതിനാല്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗമായ എമ്ബുരാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇപ്പോഴിതാ പൃഥ്വിരാജ് എന്ന സംവിധായകനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ലൂസിഫറില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ബൈജു സന്തോഷ്. പൃഥ്വിരാജ് എന്ന സംവിധായകന് എന്താണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച്‌ കൃത്യമായ ധാരണയുണ്ടെന്നും ഇങ്ങനെയാണെങ്കില്‍ ഒരു ഹോളിവുഡ് സിനിമ തന്നെ പൃഥ്വിരാജിന് ചെയ്യാനാകുമെന്ന് താന്‍ തന്നെ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടെന്നും ബൈജു പറയുന്നു.

ഞാന്‍ പൃഥ്വിരാജിനൊപ്പം എമ്ബുരാന്‍ ചെയ്തല്ലോ. പൃഥ്വി എന്ന സംവിധായകന് എന്താണ് എടുക്കന്‍ പോകുന്നത് എന്ന കൃത്യമായ ചിന്തയുണ്ട്. അതല്ലാതെ വേറെ ആരെകൊണ്ടും അദ്ദേഹം ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. ഈ സ്വന്തം കൈയ്യില്‍ നിന്നും ഇടുന്ന പരിപാടിയൊന്നും പൃഥ്വിയുടെ സിനിമയില്‍ ഇല്ല. അതൊന്നും അവിടെ നടക്കില്ല. ചേട്ടാ ഇത് മതി, ഇങ്ങനെ മതി എന്ന് രാജു പറയും. അത് കറക്ടായിരിക്കും. ഇങ്ങനെയാണ് പോക്കെങ്കില്‍ ഒരു പടം ഹോളിവുഡില്‍ ഡയറക്‌ട് ചെയ്യേണ്ടിവരുമെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞിരുന്നു. ഉടന്‍ ഇല്ലെങ്കില്‍ അത് ചിലപ്പോള്‍ സംഭവിച്ചേക്കാം. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റിനോട് സംസാരിക്കവെ ബൈജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *