എപ്പോഴും ക്ഷീണമാണോ? ക്ഷീണം അത്രയ്ക്ക് ചെറിയ കാര്യം അല്ല, ക്ഷീണത്തിന് കാരണം എന്തായാലും ഈ കാര്യങ്ങളിലൂടെ ശരീരത്തിന്റെ ഊര്‍ജ്ജം നിലനിറുത്താം

ഡയറ്റ് തുടങ്ങിയാലോ അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളിലോ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാന്‍ സാധ്യത ഏറെയാണ്. ചിലപ്പോള്‍ എന്താണ് ക്ഷീണത്തിന് കാരണമെന്നു പോലും അറിയാന്‍ സാധിക്കില്ല.

ക്ഷീണം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ലെങ്കിലും എന്താണ് ഈ ക്ഷീണത്തിന് കാരണം എന്ന് പലപ്പോഴും കണ്ടെത്താന്‍ സാധിക്കില്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമാണ് നമ്മളില്‍ കണ്ടുവരുന്ന ക്ഷീണം.

ഇതിനു പുറമെ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടാം. ഡയറ്റ് സമയത്ത് ഉണ്ടാകുന്ന ഇത്തരം ക്ഷീണത്തിന് അത്തരക്കാര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.

കറുവപ്പട്ട

കറുവപ്പട്ട ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഇവ ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാനും ഇവ സഹായിക്കും.

മഞ്ഞള്‍

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും ഇവ സഹായിക്കും.

ഇഞ്ചി

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *