എന്‍ എം വിജയന്റെ മരണം

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും.

വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കള്‍ക്കെതിരേയാകും കേസെടുക്കുക. കോണ്‍ഗ്രസിന്റെ ജില്ലയിലെ ഉന്നതരും ഉള്‍പ്പെട്ടേക്കും. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

പഴുതടച്ച അന്വേഷണത്തിലൂടെ നേതാക്കളുടെ വരെ അറസ്റ്റിലേക്ക് എത്തുന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടയില്‍ ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം നടത്തുകയാണ്്. നേരത്തേ എ.സി. ബാലകൃഷ്ണന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന നിലപാട് പാര്‍ട്ടി എടുത്തിരുന്നു. പൂര്‍ണ്ണമായും കുടുംബവിഷയം എന്ന നിലയിലാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്.

എംഎല്‍എ പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. അതേസമയം എന്‍ എം വിജയന്റെ കത്തില്‍ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മൂന്ന് ദിവസമായി പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് പ്രശ്‌നം പഠിക്കാനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെയും വെച്ചിട്ടുണ്ട്.

നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മുപ്പതോളം ആളുകളെ ചോദ്യം ചെയ്യുകയും സുല്‍ത്താന്‍ബത്തേരിയിലെ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *