എന്താണ് ആർത്രൈറ്റിസ്?
ആർത്രൈറ്റിസ്
ശിശുക്കളിലും, കുട്ടികളുണ്ടാകാൻ യുവതീയുവാക്കളിലും, സാധ്യതയുള്ള പ്രായത്തിലുള്ളവരിലും ഇത് ഉണ്ടാകാം.
ആർത്രൈറ്റിസ് പേശി അസ്‌ഥികൂട വ്യവസ്ഥയെയാണ് സാധാരണ ബാധിക്കുന്നത്. പ്രത്യേകിച്ച് സന്ധികളെ (രണ്ടോ അതിലധികമോ അസ്ഥികൾ യോജിക്കുന്ന ഭാഗം)
ഈ രോഗാവസ്‌ഥയിൽ വേദന, മുറുക്കം, വീക്ക സന്ധിയിലെ തരുണാസ്ഥികൾക്കും ചുറ്റുമുള്ള ഘടനകൾക്കും കേടുപാടുകൾ സംഭവിക്കുന്നു.
മുകളിൽ പരാമർശിച്ചവ സന്ധി ബലഹീനത
അസ്ഥിരത, ദൃശ്യമാകുന്ന വൈകല്യങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.
നടത്തം. പടികൾ കയറൽ, കംപ്യൂട്ടർ
കീബോർഡ് ഉപയോഗം, പല്ലു ബ്രഷ് ചെയ്യൽ തുടങ്ങിയ അടിസ്‌ഥാനപരമായ ദൈനംദിന പ്രവൃത്തികളെ പോലും തടസപ്പെടുത്താൻ ഇതിനു സാധിക്കും.
വിവിധ തരം ആർത്രൈറ്റിസുകൾ
സിസ്റ്റമിക്- മുഴുവൻ ശരീരത്തെയും ബാധി ക്കുന്നു.
ഇതിൽ, ഹൃദയം, ശ്വാസകോശം, കിഡ്നി രക്‌തക്കുഴലുകൾ, ചർമ്മം എന്നിവ ഉൾപ്പെ ടയുള്ള വിവിധ ശാരീരിക അവയവങ്ങളേയോ അല്ലെങ്കിൽ വ്യവസ്‌ഥകളെയോ ആർത്രൈറ്റിസ് കേടു വരുത്തിയേക്കാം, പക്ഷെ പ്രാഥമികമായി അത് പേശികളേയും അസ്‌ഥികളേയും ആണ് ബാധിക്കുന്നത്.
എന്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ്?
ഒ എ യുടെ പ്രധാന ലക്ഷണം തരുണാസ്‌ഥികൾ ക്ഷയിക്കുന്നതാണ് (സന്ധികളിൽ രണ്ട് അസ്‌ഥികളുടെയും അറ്റത്ത് കുഷ്യൻ പോലെ പ്രവർത്തിക്കുന്ന ഭാഗം).
തരുണാസ്‌ഥികൾ ക്ഷയിച്ചുകൊണ്ടിരിക്കുമ്പോൾ, എല്ലുകൾ തമ്മിൽ പരസ്‌പരം ഉരസുകയും അത് സന്ധികളുടെ മുറുക്കത്തിനും വേദനക്കും കാരണമാകുകയും ചെയ്യുന്നു. ഇത് ആ സന്ധിയുടെ ഉപയോഗം ബുദ്ധിമുട്ടാക്കുന്നു.
ഇത് തരുണാസ്ഥികൾക്കും മെനിസ്‌കസിനും പേശികൾക്കും ദോഷം ചെയ്യും. കാലക്രമത്തിൽ സന്ധി മാറ്റിസ്ഥാപിക്കേണ്ട ആവശ്യം സംജാതമാകുന്നു.
ഓസ്റ്റിയോ ആർത്രൈറ്റിസ് പലപ്പോഴും കാൽമുട്ടുകളിലും കൈയിലും ഇടുപ്പുകളിലും ആണ് ഉണ്ടാകാറ്. മറ്റ് സന്ധികൾ, പ്രത്യേകിച്ച് തോളുകളെയും, ഇത് ബാധിച്ചേക്കാം. അപകടമോ അസാധാരണമായ ശാരീരിക -സമ്മർദ്ദമോ ഇല്ലെങ്കിൽ അപൂർവ്വമായി മാത്രമാണ് ഒ എ മറ്റ് സന്ധികളെ ബാധിക്കുന്നത്.
ഓസ്‌റ്റിയോ ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദനയും മുറുക്കവും ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ പ്രയാസമാക്കുന്നു.
ഈ അവസ്‌ഥ മനസിലാക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും പ്രധാനമാണ്.
വിവിധ തരം ഒഎ
പ്രൈമറി ഓസ്റ്റിയോ ആർത്രൈറ്റീസ് – പ്രായമാകലിനോടു ബന്ധപ്പെട്ടുണ്ടാകുന്നതാണ്. എന്നിരുന്നാലും, എല്ലാവർക്കും അത് ഉണ്ടാകുന്നില്ല, വളരെ പ്രായമായവർക്കു പോലും ഉണ്ടാകണമെന്നില്ല, കാരണം ഒഎ ഒരു രോഗമാണ്. അത് സാധാരണ പ്രായമാകൽ പ്രക്രിയയുടെ ഭാഗമല്ല.
സെക്കൻഡറി ഓസ്‌റ്റിയോ ആർത്രൈറ്റിസ് – താരതമ്യേനെ, ജീവിതത്തിൽ നേരത്തെ ആരംഭിക്കുന്നു. സാധാരണ ഗതിയിൽ അപകടമോ അല്ലെങ്കിൽ ശരീരത്തിന് അമിതമായ തടി വയ്ക്കുകയോ ചെയ്‌ത് പത്തോ അതിലധികമോ വർഷം കഴിഞ്ഞാണ് ഇതുണ്ടാകുന്നത്.
അടയാളങ്ങളും ലക്ഷണങ്ങളും
ഒഎ രോഗം ബാധിച്ച സന്ധികൾ രാവിലെ തന്നെ അല്ലെങ്കിൽ ഉപയോഗിക്കുമ്പോഴോ ഉപയോഗ ശേഷമോ വേദനിക്കുകയോ അല്ലെങ്കിൽ മുറുകി പിടിച്ചിരിക്കുകയോ ചെയ്യുന്നു. കുറച്ചു നേരം വെറുതെ ഇരുന്ന ശേഷം എഴുന്നേൽക്കുമ്പോഴും ഇതേ അനുഭവം ഉണ്ടാകാം.
തുടക്കത്തിൽ വേദനയും അസ്വാരസ്യവും ഉണ്ടാകാമെങ്കിലും ശാരീരികമായി സജീവമായിരിക്കുക. വ്യായാമം സന്ധികളെ ചലിപ്പിച്ചുകൊണ്ടിരിക്കും. ഇത് സന്ധികളുടെ അയവു നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം രോഗം ബാധിച്ച സന്ധിക്കു ചുറ്റുമുള്ള പേശികളെ ബലപ്പെടുത്തുകയും ചെയ്യുന്നു