‘എനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു’; ഡോ.മൻമോഹൻ സിങിന്റെ വിയോഗത്തില്‍ രാഹുല്‍ ഗാന്ധി

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിന്റെ നിര്യാണത്തോടെ തനിക്ക് നഷ്ടമായത് ഒരു ഉപദേഷ്ടാവിനെയും വഴികാട്ടിയെയും ആണെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്.

സാമ്ബത്തിക ശാസ്ത്രത്തില്‍ അദ്ദേഹത്തിൻറെ അഗാധമായ പാണ്ഡിത്യവും അദ്ദേഹത്തിൻറെ വിനയവും രാജ്യത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ എന്നും അഭിമാനത്തോടെ അദ്ദേഹത്തെ ഓർക്കുമെന്നും മൻമോഹൻ സിങിന്റെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നുവെന്നും സമൂഹമാധ്യമമായ എക്സില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.

അതേ സമയം, കുറ്റക്കാരായ നിയമനിർമ്മാതാക്കള്‍ക്കെതിരായ സുപ്രീം കോടതി വിധിയെ നിരാകരിക്കാൻ 2013ല്‍ യുപിഎ സർക്കാർ കൊണ്ടുവന്ന വിവാദ ഓർഡിനൻസിനെ അന്നത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡൻറായിരുന്ന രാഹുല്‍ ഗാന്ധി എതിർക്കുകയും കീറിയെറിയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് താൻ രാജിവെക്കേണ്ടതുണ്ടോ എന്ന് അന്നത്തെ ആസൂത്രണ കമ്മീഷൻ ഉപാദ്യക്ഷനായ മോണ്ടേക് സിങ് അലുവാലിയയോട് ചോദിച്ചതായി വാർത്ത വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ രാജിവെയ്ക്കുന്നത് ഉചിതമല്ലെന്നാണ് അന്ന് അലുവാലിയ മൻമോഹൻ സിങിനോട് പറഞ്ഞത്.

രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള വിവിധ വ്യക്തിത്വങ്ങള്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങി നിര്യാനത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിന്റെ പരുക്കൻ ലോകത്ത് സൗമ്യനായ മുഖമായിരുന്നു മൻമോഹൻ സിങിന്റേതെന്ന് പ്രിയങ്ക ഗാന്ധി എക്സികുറിച്ചു. എതിരാളികളില്‍ നിന്ന് വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും രാഷ്ട്ര സേവനം എന്ന പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻസിങ് എന്നും പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്ബത്തിക വിദഗ്ധരില്‍ ഒരാളായ മൻമോഹൻ സിങ് 2004 മുതല്‍ 2014 വരെ 10 വർഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *