സുരാജ് വെഞ്ഞാറുമൂടിനെ നായകനാക്കി ആമിർ പള്ളിക്കാല്‍ സംവിധാനം ചെയ്ത ഇ.ഡി എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്.
ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഗ്രേസ് ആന്റണി, ശ്യാം മോഹൻ, വിനയപ്രസാദ്, റാഫി, സുധീർ കരമന, ദില്‍ന പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 20ന് തിയേറ്ററുകളിലേക്കെത്തും. കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, ഡി.ഒ.പി: ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്: സുഹൈല്‍. എം, ലിറിക്സ്: വിനായക് ശശികുമാർ, സുഹൈല്‍ കോയ, മുത്തു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖില്‍ യശോധരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, ഡിജിറ്റല്‍ പി.ആർ: ആഷിഫ് അലി, പി.ആർ.ഒ: പ്രതീഷ് ശേഖർ.