സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ (91) അന്തരിച്ചു. രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നു ഡിസംബർ 15നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
എം.ടിയുടെ കോഴിക്കോട്ടെ വീട്ടില്‍ മാത്രമായിരിക്കും പൊതുദർശനം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംസ്കാരം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.