മുന്‍ മന്ത്രിയും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മയുടെ നിര്യാണത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അനുശോചനം രേഖപ്പെടുത്തി.
വികസന കാര്യങ്ങളില്‍ അവര്‍ നാടിന് നല്‍കിയ സംഭാവനങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു
എസ്ഡിപിഐ നേതാക്കള്‍ അന്തരിച്ച മുന്‍ മന്ത്രി എം ടി പത്മയുടെ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി നാസര്‍ വയനാട്, എം എം താഹിര്‍ ആലപ്പുഴ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, ജില്ലാ സെക്രട്ടറി കെ ഷമീര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ടി അബ്ദുല്‍ ഖയ്യും എന്നിവരാണ് അന്തിമോപചാരം അര്‍പ്പിച്ചത്