എം.ടിയുടെ മനോരഥങ്ങള്‍ ആഗസ്റ്റ് 15ന് പ്രീമിയര്‍

എം. ടി. വാസുദേവൻ നായരുടെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തില്‍, മലയാള സിനിമയിലെ ഒൻപത് സൂപ്പർ താരങ്ങളും 8 ഇതിഹാസ ചലച്ചിത്ര സംവിധായകരുംഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രതിഭകളുമായി 9 രസകരമായ എം.ടി കഥകളുടെ ആന്തോളജി സീരീസ് മനോരഥങ്ങള്‍ ട്രെയിലർ പുറത്ത്.

സീ 5 ഒറിജിനലിലൂടെ ആഗസ്റ്റ് 15 ന് പ്രീമിയർ ചെയ്യും.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒാളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖതങ്ങള്‍, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അഭയംതേടി വീണ്ടും, നരേൻ, പാർവതി തിരുവോത്ത്‌എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രൻസ്, നെടുമുടിവേണു, കൈലാഷ്, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം, എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത കടല്‍ക്കാറ്റ്, ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക് എന്നിവയാണ് ചിത്രങ്ങള്‍.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ലഭ്യമാകും. പി.ആർ. ഒ ശബരി.

Leave a Reply

Your email address will not be published. Required fields are marked *