: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീർത്തി പരാമർശംനടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി.യുടെ ചെന്നൈ നോർത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്.
കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്ബോള്‍ നടത്തിയ പരാമർശത്തിന്റെ പേരില്‍ ഡി.എം.കെ. പോലീസില്‍ പരാതി നല്‍കിയിരുന്നു.
കേസെടുത്ത പെരവള്ളൂർ പോലീസ് ഞായറാഴ്ച വ്യാസാർപാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതിഷേധിച്ചു. ബി.ജെ.പി.ക്കാരെ അടിച്ചമർത്താൻ ഡി.എം.കെ. സർക്കാർ ശ്രമിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് യാതൊരു ശ്രദ്ധയും നല്‍കുന്നില്ലെന്നും അണ്ണാമലൈ ആരോപിച്ചു.