എം.കെ.രാഘവന്‍ എംപിക്കെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം

എം.കെ.രാഘവന്‍ എംപിക്കെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിച്ചു. രാഘവന്‍ ചെയര്‍മാനായ മാടായി കോളേജില്‍ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെതിരെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ എംപിയുടെ കോലം കത്തിച്ചു.

രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നല്‍കി. കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്‌പെന്‍ഡ് ചെയ്തു.

പയ്യന്നൂര്‍ സഹകരണ സൊസൈറ്റിക്ക് കീഴിലാണ് കോളേജ്. ചെയര്‍മാന്‍ എം.കെ.രാഘവന്‍. കോണ്‍ഗ്രസ് നേതാക്കള്‍ അംഗങ്ങളായ ഭരണസമിതി. ഒഴിവുവന്ന അനധ്യാപക തസ്തികയില്‍ രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകനെ നിയമിച്ചതിലാണ് എതിര്‍പ്പ്.രാഘവനെ ശനിയാഴ്ച വഴിയില്‍ തടഞ്ഞ കുഞ്ഞിമംഗലത്തെ നാല് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുമായി ജില്ലാ നേതാക്കള്‍ അനുരഞ്ജന ചര്‍ച്ചയും നടത്തി.എന്നാല്‍ തിങ്കളാഴ്ച രാവിലെ രാഘവന്റെ ബന്ധുവിന് നിയമന ഉത്തരവ് നല്‍കിയതോടെയാണ് പ്രതിഷേധം പരസ്യമായത്.എംപിയുടെ നാടായ കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. പതിനാല് ബൂത്ത് പ്രസിഡന്റുമാരും രാജി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *