എംഎല്‍എ സ്ഥാനം രാജി വയ്‌ക്കണം,സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; മുകേഷിന് ചെരുപ്പുമാല ചാര്‍ത്തി എബിവിപി പ്രതിഷേധം

ലൈംഗികാരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുകേഷ് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് എബിവിപി. ആരോപണ വിധേയനായ മുകേഷിന് ചെരുപ്പുമാല ചാർത്തിയാണ് എബിവിപി പ്രതിഷേധിച്ചത്.

സർക്കാർ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കാസർകോട് നഗരത്തില്‍
കാസർകോട് നഗർ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എംഎല്‍എ ഓഫീസിലേക്കും പ്രതിഷേധം നടത്തി.

മുകേഷിന്റെ രാജിക്കായി വിവിധ പ്രതിപക്ഷ സംഘടനകള്‍ മുറവിളി കൂട്ടുമ്ബോഴും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. സമാന ആരോപണങ്ങളില്‍ പ്രതിപക്ഷ എംഎല്‍എമാർ രാജിവെച്ചില്ലല്ലോ എന്ന വാദമാണ് സിപിഎം സംസ്ഥാന നേതൃത്വം ഉയർത്തുന്നത്. മൂന്ന് പേരാണ് മുകേഷിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇതിനിടെ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പല തവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *